Home rss national malayalam പുതിയ വാർത്ത കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്

കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്

4
0

Source :- SIRAJLIVE NEWS

തേഞ്ഞിപ്പലം| കാലിക്കറ്റ് സർവകലാശാല അറബിക് വകുപ്പും ഐ പി ബി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ് നാളെ (ഒക്ടോബർ 24) നടക്കും. സർവകലാശാല ക്യാമ്പസിലെ ഹിന്ദി വകുപ്പ് സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ സർവകലാശാലയിൽ നിന്നുള്ള 60 ലധികം വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിക്കും.
കോൺഫറൻസിന്റെ ഉദ്ഘാടന സെഷനിൽ കാലിക്കറ്റ് സർവകലാശാല ഭാഷാ-സാഹിത്യ വിഭാഗം ഡീൻ ഡോ ആർ വി എം ദിവാകരൻ ഉദ്ഘാടനം നിർവഹിക്കും. അറബിക് വകുപ്പ് മേധാവി ഡോ അലി നൗഫൽ കെ അധ്യക്ഷത വഹിക്കും.

ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ ഹുമയൂൺ അക്തർ നസ്മി മുഖ്യാതിഥിയായി പങ്കെടുക്കും. കാലിഫോർണിയ സർവകലാശാലയിലെ ഫുൾബ്രൈറ്റ് സ്കോളർ ഡോ മുഹമ്മദ് റോഷൻ നൂറാനി പ്രബന്ധാവതരണം നടത്തും. അറബിക് വിഭാഗം പ്രൊഫസർ ഡോ ടി എ അബ്ദുൽ മജീദ് ആശംസാ പ്രസംഗം നിർവഹിക്കും. കോൺഫറൻസ് ചെയർമാൻ മുനവ്വിർ അമാനി, സി എം ജാഫർ അലി, മുനീർ അഹ്സനി എന്നിവർ സംസാരിക്കും.

Content Highlights:The Department of Arabic at Calicut University and IPB Books are jointly hosting the Seeratunnabi National Academic Conference tomorrow at the Hindi Department Seminar Hall. Over 60 research papers from students across various Indian universities will be presented during the academic event. Dean Dr RVM Divakaran will inaugurate the session presided over by Arabic Department Head Dr Ali Noufal K.