Home rss national malayalam പുതിയ വാർത്ത കിഫ്ബി വന്‍ കടബാധ്യത വരുത്തി: മുഖ്യമന്ത്രി വി ഡി സതീശന്‍

കിഫ്ബി വന്‍ കടബാധ്യത വരുത്തി: മുഖ്യമന്ത്രി വി ഡി സതീശന്‍

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍.  ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചതും 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടിയാണ്  ഉപയോഗിച്ചതും 25932.55 കോടി രൂപ കടമെടുപ്പ് പരിധിയില്‍ കുറക്കാന്‍ കിഫ്ബി കാരണമായതടക്കം കിഫ്ബി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായന്നും പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അഞ്ച് ഇരട്ടി തുകയക്കാണ് ഭൂമി ഏറ്റെടുത്ത കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കണ്ണൂരില്‍ ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുത്തതും മുഖ്യമന്ത്രി ആക്ഷേപിച്ചു. 203.72

കോടി രൂപ പരസ്യത്തിന് ചിലവഴിച്ചു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് നടപടികള്‍ എടുത്തത്. 498 ജീവനക്കാരെ സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചെന്നും 40 തസ്തികകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് കടബാധ്യത ഉണ്ടാക്കി വെച്ച സ്ഥാപനമാണ് കിഫ്ബി. കിഫ്ബി റിപ്പോര്‍ട്ടിനെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്

Content Highlights:

Opposition Leader VD Satheesan accused KIFBI of creating massive debt and sidelining the finance department. He highlighted serious audit findings including regulatory violations, unauthorized recruitment, and land acquisition irregularities. The cabinet will discuss the report for detailed investigation.