Home rss national malayalam പുതിയ വാർത്ത കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

5
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കുറയാനും വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ചില സമയങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ദറാര്‍ അല്‍ അലി അറിയിച്ചു.

കുവൈത്തിന്റെ മിക്ക പ്രദേശങ്ങളിലും പകല്‍ സമയങ്ങളിലെ പരമാവധി താപനില 40 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലങ്ങളില്‍ കുറഞ്ഞ താപനില 24 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട മഴക്കും ഞായറാഴ്ച ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

പകല്‍ സമയങ്ങളില്‍ പൊതുവേ ചൂടും ഒപ്പം ഈര്‍പ്പമുള്ള കാലാവസ്ഥയും ആയിരിക്കും. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്മാരും താമസക്കാരും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയിലൂടെ ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ ഓര്‍മിപ്പിച്ചു.

Content Highlights:
The Kuwait Meteorological Department has forecasted isolated rainfall across parts of the country in the coming days. Weather conditions are expected to vary, with mild shower chances bringing temporary relief. Residents are advised to keep track of official updates and precautions.