Home rss national malayalam പുതിയ വാർത്ത കെ എം ബഷീര്‍ കൊലപാതകം; പ്രതി ശ്രീറാം വെങ്കിട്ടരാമന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സിറാജ് റിട്ടയേഡ്...

കെ എം ബഷീര്‍ കൊലപാതകം; പ്രതി ശ്രീറാം വെങ്കിട്ടരാമന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സിറാജ് റിട്ടയേഡ് സ്റ്റാഫ് അസോസിയേഷന്‍

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ മദ്യപിച്ചു കാറോടിച്ചു അതിദാരുണമായി കൊലപ്പെടുത്തുകയും തന്റെ ഔദ്യോഗിക പദവി തെളിവുകള്‍ നശിപ്പിക്കാന്‍ ദുരുപയോഗം ചെയ്യുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ നിയമപരമായ ശിക്ഷക്ക് വിധേയമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് സിറാജ് റിട്ടയേഡ് സ്റ്റാഫ് അസോസിയേഷന്‍. മതവിധികള്‍ പറയേണ്ട മതപണ്ഡിതന്മാരെ ജനമധ്യത്തില്‍ താറടിക്കാനുള്ള പ്രവണത അവസാനിപ്പിക്കണമെന്നും താമരശ്ശേരി കാരാടിയില്‍ ചേര്‍ന്ന സംഗമം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഇനം പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ കുടുംബ സംഗമം സൈതലവി മാസ്റ്റര്‍ പന്തീരാങ്കാവ് ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുല്‍ ഗഫൂര്‍, അബ്ദുറഹ്മാന്‍ കൊടുവള്ളി വിഷയാവതരണം നടത്തി. ടി എന്‍ മൂസക്കോയ സ്വാഗതം പറഞ്ഞു. ടി കെ സി മുഹമ്മദ് നരിക്കുനി അധ്യക്ഷത വഹിച്ചു. കെ സി എ കുട്ടി ആന്‍ഡ് പാര്‍ട്ടി കഥാപ്രസംഗം നടത്തി.

സൈദ്‌കോയ തങ്ങള്‍, വി പി എം ഷാഫി രാമനാട്ടുകര, വീരാന്‍കുട്ടി, എം ടി മുഹമ്മദ്, ഹനീഫ കുരിക്കളകത്ത്, നാസര്‍ മായനാട്, ഹക്കീം കരുവംപൊയില്‍, ഹാരിസ് മായനാട്, കുഞ്ഞബ്ദുല്ല പേരാമ്പ്ര, കെ സി അബൂബക്കര്‍, മുഹമ്മദ് മടവൂര്‍, എം അബ്ദുല്‍ ഗഫൂര്‍, ഹമീദ് കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ പാലാഴി നന്ദി പറഞ്ഞു.

Content Highlights:
The Siraj Retired Staff Association demanded strict punishment for IAS officer Sriram Venkitaraman in the KM Basheer murder case. Members voiced deep grief and pressed for swift justice during their Thiruvananthapuram meet. They urged authorities to ensure full legal accountability without delay.