Home rss national malayalam പുതിയ വാർത്ത കെട്ടിടത്തിന്റെ താഴത്തെ നിലകള്‍ തകര്‍ന്നു: ഇസ്താംബൂളില്‍ അഞ്ച് മരണം

കെട്ടിടത്തിന്റെ താഴത്തെ നിലകള്‍ തകര്‍ന്നു: ഇസ്താംബൂളില്‍ അഞ്ച് മരണം

4
0

Source :- SIRAJLIVE NEWS

ഇസ്താംബൂള്‍ | ഇസ്താംബൂളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയിലുണ്ടായ അപകടത്തില്‍ കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകള്‍ തകര്‍ന്നു വീഴുകയും മുകളിലത്തെ നാല് നിലകള്‍ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുകയുമായിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയിലുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത് ഇന്ന് രാവിലെ 6:15നാണെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് പേരെ രക്ഷിച്ചു. 1987ലാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് ഇസ്താംബൂള്‍ ഡെപ്യൂട്ടി മേയര്‍ നൂറി അസ്ലാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കരുതലായി അപകടസ്ഥലത്തിന് സമീപം താമസിച്ചിരുന്ന 55 പേരെ ഒഴിപ്പിച്ചു.

കെട്ടിടത്തിന്റെ താഴെ നിലയിലെ കടയിലെ മാനേജര്‍ ഏപ്രില്‍ മാസം മുതല്‍ തന്നെ കെട്ടിടത്തിലെ വിള്ളലുകളുണ്ടെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോശം നിര്‍മ്മാണരീതിയോ ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികളോ കാരണം ഇസ്താംബൂളില്‍ 1,200ഓളം കെട്ടിടങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ കണക്കാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടം തകര്‍ന്നു വീണിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.

Content Highlights: Five people including three children were killed after lower floors of a building collapsed in Istanbul early Thursday. Nine people were rescued from the debris before the search operation concluded on Friday morning. Authorities evacuated 55 nearby residents as a safety precaution following the incident.