Home rss national malayalam പുതിയ വാർത്ത കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ്...

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

4
0

Source :- SIRAJLIVE NEWS

ഭോപ്പാല്‍|കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ മധ്യപ്രദേശ് ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം സുപ്രീംകോടതിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിക്കും. പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ അംഗീകരിച്ചു.

വിജയ് ഷായ്‌ക്കെതിരെ പരാതിക്കാരില്ല എന്നും കേണല്‍ സോഫിയ ഖുറേഷിയുടെ പേര് വിജയ് ഷാ പറഞ്ഞിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. വിഷയത്തില്‍ വിജയ് ഷാ പല തവണ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കോടതി സ്വമേധയാ എടുത്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം വിജയ് ഷായ്‌ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

Content Highlights:
Madhya Pradesh government decided not to grant sanction to prosecute BJP Minister Vijay Shah over remarks against Colonel Sofia Qureshi. Governor Mangubhai Patel approved the decision which will be conveyed to the Supreme Court. The government argued that Shah expressed regret and named no one.