Source :- SIRAJLIVE NEWS
തൃശൂര്‍ | കൈക്കൂലിക്കേസില്‍ കെഎസ്ഇബി മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി.
കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശി(65) യെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ എം രതീഷ് ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
ചാവക്കാട് സ്വദേശിയായ പരാതിക്കാരന്റെ കെട്ടിടത്തിന് അധിക വൈദ്യുതി ലോഡ് അനുവദിക്കുന്നതിനായുള്ള കണക്ഷന്‍ മാറ്റിനല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്
Content Highlights: The Thrissur vigilance court sentenced former KSEB assistant engineer K Sashi to seven years of rigorous imprisonment and imposed a fine of Rs 25,000 in a bribery case. The official was caught accepting a bribe of Rs 10,000 for allocating an additional electricity load to a building in Chavakkad. The incident occurred in 2014.




