Home rss national malayalam പുതിയ വാർത്ത കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

4
0

Source :- SIRAJLIVE NEWS

കൊച്ചി | സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. എറണാകുളം കളമശ്ശേരിയില്‍ ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ പിടിയിലായി.

ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നത്. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ബിയറും മയക്കുമരുന്നും നല്‍കി പല തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനും സാധ്യതയുണ്ട്.

Content Highlights:
Two men were arrested in Kalamassery, Kochi, for allegedly gang-raping a woman after inviting her under the guise of a spa job interview. The suspects lured her to an Edappally lodge, drugged her, and assaulted her multiple times. Police suspect the arrested duo is part of an illegal sex racket.