Home rss national malayalam പുതിയ വാർത്ത കൊച്ചിൻ ഷിപ്‌യാർഡിൽ അപ്രന്റിസാകാം

കൊച്ചിൻ ഷിപ്‌യാർഡിൽ അപ്രന്റിസാകാം

5
0

Source :- SIRAJLIVE NEWS

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ വിവിധ ട്രേഡ്/വിഷയങ്ങളിലായി 210 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇവിടെ ഒരു വർഷമാണ് പരിശീലനം. ഐ ടി ഐ, വി എച്ച് എസ് ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

 ഐ ടി ഐ ട്രേഡ് അപ്രന്റിസ്

ഒഴിവ് 205 (ഇലക്ട്രീഷ്യൻ-31, ഫിറ്റർ-23, വെൽഡർ-31, മെഷിനിസ്റ്റ്-അഞ്ച്, ഇലക്ട്രോണിക് മെക്കാനിക്ക്- ഒന്പത്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- എട്ട്, ട്രേഡ്സ്മാൻ- ആറ് (മെക്കാനിക്ക് നാല്, സിവിൽ- രണ്ട്), പെയിന്റർ (ജനറൽ/മറൈൻ)-അഞ്ച്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ-ഏഴ്, ഷീറ്റ് മെറ്റൽ വർക്കർ- 23, ഷിപ്പ്‌റൈറ്റ് വുഡ്/കാർപെന്റർ/വുഡ്‌വർക്ക് ടെക്‌നീഷ്യൻ- 12, മെക്കാനിക്ക് ഡീസൽ- ഏഴ്, പൈപ്പ് ഫിറ്റർ/പ്ലംബർ- 23, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് (മെക്കാനിക്ക്/ടെക്‌നീഷ്യൻ- ഒന്ന്, മറൈൻ ഫിറ്റർ- 14).
സ്‌റ്റൈപെൻഡ്: 11,000 രൂപ.

യോഗ്യത: പത്താംക്ലാസ്സ് ജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐ ജയവും നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും.
പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് 18 വയസ്സിൽ കുറയരുത്.

 ടെക്‌നീഷ്യൻ (വൊക്കേഷനൽ)

അപ്രന്റിസ്: ഒഴിവ്- അഞ്ച് (അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ/അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്-ഒന്ന്, ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ്-ഒന്ന്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ഓഫീസ് ഓപറേഷൻ എക്സിക്യൂട്ടീവ്- ഒന്ന്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്‌നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻ- ഒന്ന്, ഫുഡ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റ്/ക്രാഫ്റ്റ് ബേക്കർ- ഒന്ന്).
സ്‌റ്റൈപെൻഡ്: 11,000 രൂപ,

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി വിജയം.

പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് 18 വയസ്സിൽ കുറയരുത്.
കേന്ദ്രസർക്കാറിന്റെ നിയമവിധേയമായിരിക്കും സംവരണാനുകൂല്യങ്ങൾ ലഭിക്കുക. നിലവിൽ മറ്റ് സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല.

 തിരഞ്ഞെടുപ്പ്

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക.

 അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മാതൃകയിൽ ഫോട്ടോ, യോഗ്യതാ സർട്ടഫിക്കറ്റുകൾ തുടങ്ങിയവ സ്‌കാൻചെയ്ത് അപ്‌ലോഡ് ചെയ്യണം.

അവസാന തീയതി ഒക്ടോബർ എട്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www. cochinshipyard.in സന്ദർശിക്കുക.

Content Highlights:
Cochin Shipyard Limited has invited online applications for 210 Trade and Vocational Apprentice positions across various disciplines. Candidates residing in Kerala with ITI or VHSE qualifications can apply. Monthly stipend is 11,000 rupees and the deadline to apply online is October 8.