Home rss national malayalam പുതിയ വാർത്ത കൊടുംകുറ്റവാളികളുമായി ബന്ധം; പത്തനംതിട്ടയില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

കൊടുംകുറ്റവാളികളുമായി ബന്ധം; പത്തനംതിട്ടയില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | കൊടുംക്രിമിനലുകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കി. പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒയുമായ നിഷാന്ത് പി ചന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കടുത്ത നടപടി.

ആരോപണങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി നിഷാന്ത് സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ നിഷാന്ത് വിവിധി കേസുകളിലെ പ്രതികളായ ഗുണ്ടാസംഘങ്ങളുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും, ഇവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും കണ്ടെത്തി. കൂടാതെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി നേരത്തെ നിഷാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.

Content Highlights: Kerala government dismissed CPO and Pathanamthitta police association secretary Nishanth P Chandran for maintaining illicit ties with notorious criminal gangs. An internal probe confirmed his involvement and frequent communication with accused individuals in cases like the Peechi gold robbery. He was previously under suspension before the final dismissal order was issued.