Home LATEST NEWS malyalam പുതിയ വാർത്ത കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

4
0

Source :- SIRAJLIVE NEWS

കൊല്ലം| കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.  രണ്ട് പേരുടെ നില ഗുരുതരമാണ്‌. മറ്റു നാല് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

8 പേരെയും പുറത്തെടുത്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മേലെയാണ് ലോറി മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കി എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി ടിപ്പര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. അതിന് ശേഷം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഇവരെ പുറത്തെടുത്തത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോള്‍ തന്നെ മൂന്ന് പേരും മരിച്ചിരുന്നു. ഏത് സ്‌കൂളിലെ കുട്ടികളാണെന്നോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.

Content Highlights:
A tragic accident occurred in Kottarakkara when a tipper lorry overturned onto a bus stop where school children were waiting. Three children died on the spot while two others remain in critical condition. Locals and fire force personnel carried out an intense rescue operation to clear the debris.