Home rss business malayalam കൊറോണയേക്കാൾ വേഗത്തിലാണ് ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ പടർന്ന് പിടിച്ചത് : രാജമൗലി

കൊറോണയേക്കാൾ വേഗത്തിലാണ് ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ പടർന്ന് പിടിച്ചത് : രാജമൗലി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടൻ ഫഹദ് ഫാസിലിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ഫഹദ് ഫാസിലിന് തെലുങ്ക് സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ആരാധകവൃന്ദമുണ്ടെന്ന് രാജമൗലി പറഞ്ഞു. ഫഹദിന്റെ സിനിമകൾ ചില സിനിമാപ്രേമികൾ മാത്രമാണ് കാണുന്നതെന്ന് വർഷങ്ങൾക്ക് മുമ്പ് കരുതിയിരുന്നെങ്കിലും തന്റെ ധാരണ തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.

ഫഹദ് ഫാസിൽ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഡോണ്ട് ട്രമ്പിൾ ദ ട്രമ്പിൾ’ കേരളത്തിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജമൗലി. സാധാരണക്കാരായ തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് പോലും ഫഹദിനെ അറിയാമെന്നും അദ്ദേഹത്തെ തെലുങ്ക് സിനിമയിൽ എത്തിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും രാജമൗലി പറഞ്ഞു.

ഫഹദിന്റെ നിരവധി സിനിമകൾ ഒടിടിയിലൂടെ കണ്ടിട്ടുണ്ടെന്നും താൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും രാജമൗലി പറഞ്ഞു. ആ സിനിമകൾ പ്രധാനമായും വലിയ സിനിമാപ്രേമികളോ പ്രത്യേക വിഭാഗത്തിൽപ്പെട്ട പ്രേക്ഷകരോ മാത്രമാണ് കാണുന്നതെന്നാണ് ആദ്യം കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്–ഏഴ് വർഷം മുമ്പ് ഭാര്യയുടെ ബന്ധുവായ 55 വയസ്സുള്ള ഗ്രാമീണ സ്ത്രീയുമായി നടന്ന സംഭാഷണവും രാജമൗലി ഓർത്തെടുത്തു. ഫഹദ് ഫാസിലിന്റെ സിനിമകൾ കാണാറുണ്ടോ എന്ന് അവർ ചോദിച്ചപ്പോഴാണ് ഫഹദിനെ അറിയില്ലെന്ന കാര്യം രാജമൗലി പറഞ്ഞത്. ‘നിങ്ങൾക്ക് ഫഹദ് ഫാസിലിനെ അറിയില്ലേ?’ എന്നായിരുന്നു അവരുടെ മറുചോദ്യം.

അന്നാണ് ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും വ്യാപ്തിയും തനിക്ക് മനസിലായതെന്ന് രാജമൗലി പറഞ്ഞു. ഫഹദിനെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർക്ക് മാത്രമല്ല, സാധാരണ പ്രേക്ഷകർക്കും പരിചിതനാണെന്നും കൊറോണയേക്കാൾ വേഗത്തിലാണ് ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ പടർന്ന് പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.