Home rss business malayalam കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ്

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകിയത്. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ.

14,10,98,40 രൂപയായിരുന്നു ട്രൈബ്യൂണൽ വിധിച്ച അടിസ്ഥാന നഷ്ടപരിഹാര തുക. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കോടതിയിൽ കെട്ടിവയ്ക്കുന്നതുവരെ 8.5 ശതമാനം പലിശ കൂടി കണക്കാക്കിയതോടെയാണ് ആകെ തുക 1.77 കോടി രൂപയായത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നും എംഎസിടി ജഡ്ജി പ്രസൂൺ ഉത്തരവിട്ടു.

2023 ജൂൺ അഞ്ചിനാണ് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരുക്കേറ്റിരുന്നു.

മിമിക്രി വേദികളിലൂടെയാണ് കൊല്ലം സുധി ശ്രദ്ധേയനായത്. പിന്നീട് ടെലിവിഷൻ പരിപാടികളിലും സിനിമയിലും സജീവ സാന്നിധ്യമായി. 2015ൽ പുറത്തിറങ്ങിയ ‘കാന്താരി’യിലൂടെയാണ് സിനിമയിലെത്തിയത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘കുട്ടനാടൻ മാർപാപ്പ’, ‘കേശു ഈ വീടിന്റെ നാഥൻ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു.