Home rss national malayalam പുതിയ വാർത്ത കോണ്‍ഗ്രസ്സുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുസ്ലിം ലീഗ്...

കോണ്‍ഗ്രസ്സുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ക്കെതിരെ നടപടി

4
0

Source :- SIRAJLIVE NEWS

പാലക്കാട് | ആനക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരായ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ക്കെതിരെ നടപടി. ആനക്കര പഞ്ചായത്ത് അംഗങ്ങളായ സല്‍മ ബഷീര്‍, സീനത്ത് പുളിക്കല്‍, ഷീബ പുളിക്കല്‍ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ പി മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ ലീഗ് അംഗങ്ങള്‍ പിന്തുണച്ചതിനു പിന്നാലെ ആനക്കരയിലെ മുസ്ലിം ലീഗ് കമ്മിറ്റിയെ ലീഗ് സംസ്ഥാന നേതൃത്വം സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അംഗീകരിക്കാതിരിക്കുകയും പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകളെ ലംഘിക്കുകയും ചെയ്തതിനാലാണ് സംസ്ഥാന നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.

Content Highlights: The Muslim League suspended three panchayat members and two local leaders in Palakkad for supporting a CPM no-confidence motion against the Congress president. Additionally, the party’s state leadership dissolved and suspended the entire Anakara local committee. The disciplinary action was taken due to clear violations of party directives and alliance policies.