Home rss national malayalam പുതിയ വാർത്ത കോന്നി പോത്തുപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കോന്നി പോത്തുപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട| പത്തനംതിട്ട കോന്നി പോത്തുപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തങ്കപ്പന്‍ (65), ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

ദമ്പതികള്‍ വിഷം കഴിച്ചതായി സമീപവാസികളുടെ ശ്രദ്ധിയില്‍പെടുകയായിരുന്നു. ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ടായിരുന്നു. മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights: An elderly couple, Thankappan and Omana, were found dead after consuming poison at Pothuppara in Konni, Pathanamthitta. Neighbors rushed them to Konni Taluk Hospital around 2 PM, but both could not be saved. Police have sent the bodies for post-mortem and initiated a detailed investigation.