Source :- SIRAJLIVE NEWS
ഫുജൈറ | കോഴിക്കോട് വടകര വില്യാപ്പള്ളി വള്ള്യാട് സ്വദേശി ചെറിയ വാഴേരി കുഞ്ഞമ്മദ് ഹാജി (55) ഫുജൈറയില്‍ നിര്യാതനായി. 38 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റഹൈലാതില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. നാല് ദിവസം മുമ്പ് സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ഫുജൈറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതനായ അബ്ദുല്ല ഹാജി വാഴേരിയാണ് പിതാവ്. മാതാവ്: പാത്തു ഹജ്ജുമ്മ. ഭാര്യ: റജുല. മക്കള്‍: മന്‍സൂര്‍, രിഫ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (ഫുജൈറ), സലീം (ഖത്വര്‍), നാസര്‍ (ഖത്വര്‍), മുനീര്‍ (ദുബൈ), ആയിഷ, സീനത്, സാജിദ.
കല്‍ബ കോര്‍ണിഷ് യൂണിറ്റ് ഐ സി എഫ് അംഗമായ കുഞ്ഞമ്മദ് ഹാജി സുന്നി സ്ഥാപനങ്ങളുടെയും വിവിധ സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സജീവ സഹകാരിയായിരുന്നു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights:
A native of Vadakara in Kozhikode district passed away in Fujairah, UAE. Local authorities and community members are coordinating the necessary procedures in Fujairah. Further details regarding the deceased and funeral arrangements will be updated shortly.




