Home LATEST NEWS malyalam പുതിയ വാർത്ത ഗുജറാത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

ഗുജറാത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

4
0

Source :- SIRAJLIVE NEWS

ഭാവ്‌നഗര്‍| ഗുജറാത്തിലെ ഭാവ്‌നഗറില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. മഹുവ താലൂക്കിലെ ബംഭാനിയ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്.

ഇന്നലെ വൈകുന്നേരം കുട്ടി വീട്ടില്‍നിന്ന് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സമയമായിട്ടും കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന്  വീട്ടുകാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണോ അതോ സിംഹമാണോ എന്ന് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃഗത്തെ തിരിച്ചറിയുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

Content Highlights:
A nine-year-old boy was tragically killed in a suspected leopard attack at Bambhaniya village in Bhavnagar, Gujarat. The incident occurred when the boy went missing while heading towards a farm. Forest department officials have launched an investigation to identify the wild animal involved.