Home rss national malayalam പുതിയ വാർത്ത ഗുരുതരാവസ്ഥയില്‍ പിറന്ന കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെങ്കിലും ചികിത്സയിലൂടെ പുതുജീവന്‍

ഗുരുതരാവസ്ഥയില്‍ പിറന്ന കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെങ്കിലും ചികിത്സയിലൂടെ പുതുജീവന്‍

6
0

Source :- SIRAJLIVE NEWS

അമ്പലപ്പുഴ | അതീവ ഗുരുതരാവസ്ഥയില്‍ മാസം തികയാതെയും ജനിച്ച നവജാതശിശുവിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെങ്കില്‍ വിദഗ്ധ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തുടര്‍സംരക്ഷണത്തിനായി ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി.

ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെര്‍ണിയ ബാധിച്ച ആണ്‍കുഞ്ഞിന് ആലപ്പുഴ സര്‍ക്കാര്‍ ടി ഡി (വണ്ടാനം) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെയും തീവ്രപരിചരണത്തിലൂടെയുമാണ് ജീവന്‍ തിരികെ ലഭിച്ചത്. എങ്കിലും കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. ഗര്‍ഭകാല പരിശോധനകളൊന്നും നടത്താതിരുന്ന അമ്മയ്ക്ക്, 3032 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോഴാണ് 1.3 കിലോഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞ് ജനിച്ചത്.

സെപ്റ്റംബര്‍ ഒന്‍പതിന് പുലര്‍ച്ചെ ജനിച്ച കുഞ്ഞിന് മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത ശ്വാസതടസ്സവും രക്തചംക്രമണത്തില്‍ അസ്ഥിരതയും അനുഭവപ്പെട്ടു. തുടര്‍ന്ന് എട്ടുമണിയോടെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിശോധനകളില്‍ വയറിനുള്ളിലെ അവയവങ്ങള്‍ നെഞ്ചിലേക്ക് തള്ളിനില്‍ക്കുന്ന അപൂര്‍വവും അപകടകരവുമായ ഡയഫ്രാമാറ്റിക് ഹെര്‍ണിയ സ്ഥിരീകരിച്ചു. അടിയന്തരമായി നല്‍കിയ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസസഹായത്തിലൂടെയും കുഞ്ഞിന്റെ ആരോഗ്യനില സ്ഥിരപ്പെടുത്തിയ ശേഷം അഞ്ചാം ദിവസം വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു.

പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. ആതിയ പര്‍വീണ്‍, ഡോ. ഷിര്‍ബിന്‍ ജോ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. ലിഡിയ എം എം, ഡോ. വിഷ്ണുരാജ് ടി ടി, ജൂനിയര്‍ റെസിഡന്റ് ഡോ. ശ്രുതി, സ്റ്റാഫ് നഴ്‌സ് രാഹുല്‍, അനസ്‌തേഷ്യ നല്‍കിയ ഡോ. വീണ, ഡോ. ബിബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണത്തിന് ഡോ. ദീപാ കൃഷ്ണന്‍, ഡോ. ടിസ്സ ജോണ്‍, ഡോ. ഡിംപിള്‍, ഡോ. വിന്ദ്യ എന്നിവര്‍ നേതൃത്വം നല്‍കി. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചാം ദിവസം കൃത്രിമ ശ്വാസസഹായം പിന്‍വലിച്ചു. നിലവില്‍ കുഞ്ഞിന്റെ ശരീരഭാരം വര്‍ധിക്കുന്നുണ്ടെന്നും സാധാരണ നിലയില്‍ പാല്‍ കുടിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Doctors at Alappuzha Vandanam Medical College saved a premature baby suffering from severe Congenital Diaphragmatic Hernia. The 1.3 kg infant underwent successful rare surgery after experiencing critical breathing issues. Abandoned by parents, the healthy child was handed over to Child Welfare Committee.