Home rss national malayalam പുതിയ വാർത്ത ഗ്യാനേഷിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു; കെ സി വേണുഗോപാല്‍

ഗ്യാനേഷിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു; കെ സി വേണുഗോപാല്‍

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കും. തിങ്കളാഴ്ച ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പോലീസ് നടപടിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:
AICC General Secretary KC Venugopal accused the BJP of panic over Chief Election Commissioner Gyanesh Kumar. He described the ongoing Delhi protests as a fight to save democracy and promised to petition the Chief Justice. Venugopal warned that an unprecedented wave of protests will sweep Delhi.