Home rss national malayalam പുതിയ വാർത്ത ഗ്യാനേഷ് കുമാറിന്റെ രാജി; ഇടതുപാര്‍ട്ടികള്‍ ഇന്നുമുതല്‍ പ്രക്ഷോഭം തുടങ്ങും

ഗ്യാനേഷ് കുമാറിന്റെ രാജി; ഇടതുപാര്‍ട്ടികള്‍ ഇന്നുമുതല്‍ പ്രക്ഷോഭം തുടങ്ങും

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ ഇന്നുമുതല്‍ പ്രക്ഷോഭം തുടങ്ങും. രാജി ആവശ്യപ്പെട്ട് സി ജെ പി നല്‍കിയ 48 മണിക്കൂര്‍ അന്ത്യ ശാസനം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും പ്രക്ഷോഭ രംഗത്തേക്കു വരുമ്പോള്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുമോ എന്ന ആകാംക്ഷ ശക്തമാവുകയാണ്.

ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്. വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ ജെന്‍സികള്‍ക്കായി പ്രത്യേക എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സര്‍വകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാംപ് സംഘടിപ്പിക്കും.

ഈ മാസം 29, 30 തീയതികളില്‍ രേഖകളുമായെത്തിയാല്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. പ്രമുഖരടക്കം 47.56 ലക്ഷം പേരെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.

Content Highlights: Left parties have launched nationwide protests demanding the immediate resignation of Chief Election Commissioner Gyanesh Kumar as the 48-hour deadline set by CJP expires. Amid escalating controversy over the deletion of 47.56 lakh names from draft voter rolls, more petitions are expected in the Supreme Court. Meanwhile, the Election Commission decided to organize special enrollment camps on university and college campuses on September 29 and 30 for Gen Z voters.