Home rss national malayalam പുതിയ വാർത്ത ചിറയിൻകീഴിലെ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകും – സണ്ണി ജോസഫ്

ചിറയിൻകീഴിലെ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകും – സണ്ണി ജോസഫ്

4
0

Source :- SIRAJLIVE NEWS

കണ്ണൂർ| ചിറയിൻകീഴിലുണ്ടായ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പിലാണ് നിലവിൽ പ്രശ്‌നങ്ങൾ ബാക്കിനിൽക്കുന്നതെന്നും മറ്റ് വകുപ്പുകൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വകുപ്പ് തലവേദനയല്ലെന്നും പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: KPCC President Sunny Joseph stated that the conflict in Chirayinkeezhu brought shame to the party. He announced that the inquiry report would be received today and strict action would follow based on the findings. Joseph emphasized that the party treats the issue seriously and urged leaders to exercise restraint during disputes