Home LATEST NEWS malyalam പുതിയ വാർത്ത ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈനിക ഓപറേഷന്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചതായി റിപോര്‍ട്ട്

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈനിക ഓപറേഷന്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചതായി റിപോര്‍ട്ട്

4
0

Source :- SIRAJLIVE NEWS

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ ഓപറേഷന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. ചാന്‍പുര മേഖലയിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ഒരു വീട്ടിലുണ്ടായിരുന്ന രണ്ട് ഭീകരരെ സൈന്യം വലയിലാക്കിയിട്ടുണ്ട്.

അതിനിടെ, രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപോര്‍ട്ടുണ്ട്. ഇന്ത്യ ടുഡേ ആണ് ഈ വിവരം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ സേന സംയുക്ത ഓപറേഷന്‍ ആരംഭിച്ചത്.

Content Highlights:
A massive anti-terror military operation continues in the Shopian district of south Kashmir after intense gunfights. Security forces launched a joint cordon and search grid following specific intelligence inputs about armed activities. Reports indicate that two high-profile terrorists have been killed in the encounter.