Home rss national malayalam പുതിയ വാർത്ത ജമ്മു കശ്മീരില്‍ കാണാതായ സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

ജമ്മു കശ്മീരില്‍ കാണാതായ സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

5
0

Source :- SIRAJLIVE NEWS

ജമ്മു | ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ കാണാതായ സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പെഡില്‍ പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന 55 കാരനായ ട്രിഗാം സ്വദേശി ബഷീര്‍ അഹമ്മദിന്റെ മൃതദേഹമാണ് വീടിന് സമീപത്തു നിന്ന് കണ്ടെത്തിയത്.

പോലീസ് പോസ്റ്റില്‍ നിന്ന് പുറപ്പെട്ടിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ബഷീറിന്റെ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ലൊക്കേഷന്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നതോടെപ്പം വിവിധ ദിശകളിലേക്ക് സംഘങ്ങളായി പോലീസ് ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് വീടിന് പിന്നില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:

Missing Special Police Officer Bashir Ahmed was found dead near his residence in Kishtwar district, Jammu and Kashmir. Security forces launched a search operation after his family reported him missing. Forensic teams are collecting evidence at the scene to determine the exact cause of death.