Home rss national malayalam പുതിയ വാർത്ത ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഉധംപൂര്‍ ജില്ലയിലെ മജാല്‍ത്തയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയും ഭീകരരും തമ്മില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവെപ്പായിരുന്നു നടന്നിരുന്നത്. കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധന നടത്തിയത്. വധിക്കപ്പെട്ട ഭീകരരില്‍ നിന്നും പ്രദേശത്തുനിന്നുമായി എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തു. വന മേഖലയില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ച് കൂടുതല്‍ പരിശോധന നടത്തിവരികയാണ്.

Content Highlights:
Security forces eliminated two Jaish-e-Mohammed terrorists during an encounter in the Majalta forest area of Udhampur, Jammu and Kashmir. Heavy weapons, including AK-47 rifles, were recovered from the site. Search operations remain ongoing in the region to ensure complete security.