Home rss business malayalam ‘ജയിലർ 2’യിൽ നോറ ഫത്തേഹിയുടെ ‘ബിൻഡാസ്’; നാലാമത്തെ ഗാനം പുറത്തിറങ്ങി

‘ജയിലർ 2’യിൽ നോറ ഫത്തേഹിയുടെ ‘ബിൻഡാസ്’; നാലാമത്തെ ഗാനം പുറത്തിറങ്ങി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’യിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. നോറ ഫത്തേഹിയുടെ ഹൈ-എനർജി ഡാൻസ് പെർഫോമൻസുമായി എത്തിയ ‘ബിൻഡാസ്’ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ഹൂക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അനിരുദ്ധും ദീപ്തി സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവാണ് വരികൾ ഒരുക്കിയത്. നോറയുടെ ചടുലമായ നൃത്തവും അനിരുദ്ധിന്റെ മാസ് മ്യൂസിക്കും ചേർന്നതോടെ ഗാനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

ഇതിനിടെ ‘ജയിലർ 2’യുടെ ജ്യൂക്ക്‌ബോക്‌സും അനിരുദ്ധ് പുറത്തിറക്കി. ചിത്രത്തിലെ മുഴുവൻ ട്രാക്കുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന് സമാനമായി മാസ് ബിജിഎമ്മുകളും ഗാനങ്ങളുമാണ് രണ്ടാം ഭാഗത്തിലും അനിരുദ്ധ് ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണം.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ക്യാരക്ടർ ടീസറുകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ടീസറാണ് ആദ്യം പുറത്തിറങ്ങിയത്. എട്ട് മില്യണിലധികം കാഴ്ചക്കാരാണ് ടീസർ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

സുരാജിന് പിന്നാലെ വിദ്യ ബാലന്റെയും എസ്.ജെ. സൂര്യയുടെയും ക്യാരക്ടർ ടീസറുകളും പുറത്തിറങ്ങി. ഈ ടീസറുകളിലെല്ലാം അനിരുദ്ധിന്റെ മാസ് ബിജിഎം പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്. ഒക്ടോബർ 15നാണ് ‘ജയിലർ 2’ തിയേറ്ററുകളിലെത്തുന്നത്.