Home rss national malayalam പുതിയ വാർത്ത ജാമിഅ നിസാമിയയില്‍ മഅ്ദിന്‍ ‘ഖോജ് സഫര്‍’ സംഘം സന്ദര്‍ശനം നടത്തി; ശൈഖുല്‍ ജാമിഅ മുഫ്തി ഖലീല്‍...

ജാമിഅ നിസാമിയയില്‍ മഅ്ദിന്‍ ‘ഖോജ് സഫര്‍’ സംഘം സന്ദര്‍ശനം നടത്തി; ശൈഖുല്‍ ജാമിഅ മുഫ്തി ഖലീല്‍ അഹമ്മദുമായി കൂടിക്കാഴ്ച

4
0

Source :- SIRAJLIVE NEWS

ഹൈദരാബാദ്| മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെയും പ്രചാരണാര്‍ത്ഥം രാജ്യവ്യാപകമായി പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘം ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ഇസ്ലാമിക സര്‍വകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയയില്‍ സന്ദര്‍ശനം നടത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി ജാമിഅ നിസാമിയ ശൈഖുല്‍ ജാമിഅയും (റെക്ടര്‍/വൈസ് ചാന്‍സലര്‍) പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാനാ മുഫ്തി ഖലീല്‍ അഹമ്മദ് സാഹിബിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മഅ്ദിന്‍ അക്കാദമിയുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ വിദ്യാഭ്യാസസാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ചും ദേശീയതലത്തില്‍ നടക്കുന്ന ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംഘം അദ്ദേഹത്തോട് വിശദീകരിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വീഡിയോ കോളിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ബുഖാരി തങ്ങള്‍ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം സംഘം അദ്ദേഹത്തിന് ഉപഹാരമായി കൈമാറി. മഅ്ദിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളെയും ദേശീയ ഖുര്‍ആന്‍ സംരംഭത്തെയും മുഫ്തി ഖലീല്‍ അഹമ്മദ് സാഹിബ് അഭിനന്ദിക്കുകയും പൂര്‍ണ്ണ പിന്തുണയും പ്രാര്‍ത്ഥനകളും അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ജാമിഅ നിസാമിയ കാമ്പസ് സന്ദര്‍ശിച്ച സംഘം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഖുര്‍ആനിക വിജ്ഞാനശാഖകളിലെ ഗവേഷണ സാധ്യതകള്‍, ഉത്തരേന്ത്യന്‍ദക്ഷിണേന്ത്യന്‍ അക്കാദമിക കൂട്ടായ്മകള്‍, സാംസ്‌കാരിക വിനിമയം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവെച്ചു. സെപ്റ്റംബര്‍ 30 വരെ രജിസ്ട്രേഷന്‍ നീട്ടിയ ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കാളികളാകണമെന്ന് സംഘം ആഹ്വാനം ചെയ്തു.

ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് ഖാസിം സ്വാലിഹ് അദനി, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി, എസ്.എസ്.എഫ് ഇന്ത്യ സെക്രട്ടറിമാരായ അഫ്സല്‍ റാശിദ് ഖുതുബി, മുഹമ്മദ് റനീന്‍, ഹൈബി എജ്യുക്കേഷന്‍ ഡയറക്ടര്‍ യഹ്യ അദനി, ഖോജ് സഫര്‍ മീഡിയ കണ്‍വീനര്‍ അഫ്സല്‍ റഹ്‌മാന്‍ അദനി, കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, കോഓര്‍ഡിനേറ്റര്‍ ഹാഫിള് മുഹമ്മദ് നസീം അദനി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആശിഖ് അദനി, ജഅ്ഫര്‍ അദനി, ജുബൈര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.

Content Highlights:
The Khoj Safar delegation representing Ma’din Academy visited the historic Jamia Nizamia Islamic university in Hyderabad. They interacted with Rector Maulana Mufti Khalil Ahmad and submitted a Quranic commentary authored by Chairman Sayyid Ibraheemul Khaleel Al Bukhari. The team engaged with university students and urged them to participate in the India Holy Quran Award.