Home rss national malayalam പുതിയ വാർത്ത ജി എ സ്ടിയിൽ  നിര്‍ണായക മാറ്റങ്ങളുമായി  ജി എ സ്ടി കൗണ്‍സില്‍; ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം...

ജി എ സ്ടിയിൽ  നിര്‍ണായക മാറ്റങ്ങളുമായി  ജി എ സ്ടി കൗണ്‍സില്‍; ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റി  

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ചരക്ക് സേവന നികുതിയില്‍ സുപ്രധാനമാറ്റവുമായി ജി എസ് ടി കൗണ്‍സില്‍.  ജി എസ് ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റാനും പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള പരിധി ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയര്‍ത്താനും കൗണ്‍സില്‍ തീരുമാനിച്ചു. സാധാരണ നികുതി തര്‍ക്കങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 57ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പുതിയ തീരുമാനം അനുസരിച്ച് അഞ്ച് കോടി രൂപയില്‍ താഴെയുള്ള തുക ഉള്‍പ്പെടുന്ന കേസുകളില്‍ ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ല. കൂടാതെ കേസുകളില്‍ കുറഞ്ഞ ശിക്ഷ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പിഴ ഈടാക്കണോ തടവ് ശിക്ഷ നല്‍കണോ അതോ രണ്ടും വേണോ എന്നത് കോടതിയുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കും. പ്രത്യേക പിഴകള്‍ നിശ്ചയിച്ചിട്ടില്ലാത്ത കേസുകളിലെ പൊതു പിഴ 25,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറക്കാനും യോഗം തീരുമാനിച്ചു.

നികുതി നിരക്കുകളിലെ മാറ്റങ്ങള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം സാധനങ്ങള്‍ വാങ്ങി യഥാര്‍ത്ഥ ഇന്‍വോയ്‌സ് കൈവശമുള്ള വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യോഗം വ്യക്തമാക്കി.