Home LATEST NEWS malyalam പുതിയ വാർത്ത ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ടിംഗിലൂടെ വിജയം

ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ടിംഗിലൂടെ വിജയം

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥി പരിമള്‍ നത്വാനിക്ക് ക്രോസ് വോട്ടിംഗിലൂടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ പ്രണവ് ഝായെ ആണ് പരിമള്‍ തോല്‍പ്പിച്ചത്. ക്രോസ് വോട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് ജയിക്കുമായിരുന്ന സീറ്റാണിത്. ഇന്ത്യ സഖ്യത്തില്‍ നിന്ന് നാല് വോട്ടുകള്‍ പരിമള്‍ നത്‌വാനിക്ക് ലഭിച്ചു. രണ്ട് സീറ്റുകളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതര സീറ്റില്‍ ജെ എം എം സ്ഥാനാര്‍ഥി ജയം നേടി.

81 അംഗങ്ങളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ഥിക്ക് ചുരുങ്ങിയത് 28 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ വേണമായിരുന്നു. എന്‍ ഡി എ സഖ്യത്തിന് നിയമസഭയില്‍ 24 എം എല്‍ എമാര്‍ മാത്രമാണുള്ളത്. ഇന്ത്യാ സഖ്യത്തിനാണെങ്കില്‍ 56 അംഗങ്ങളുടെ നല്ല മേധാവിത്വമുണ്ടായിരുന്നു. എന്നിട്ടും എന്‍ ഡി എ പിന്തുണച്ച സ്വതന്ത്രന്‍ പരിമള്‍ നത്വാനിക്ക് 28 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണവ് ഝാക്ക് 20 വോട്ട് മാത്രമാണ് കിട്ടിയത്. മൂന്ന് വോട്ട് അസാധുവായി.

വ്യവസായിയും കോര്‍പറേറ്റ് എക്സിക്യൂട്ടീവുമായ പരിമള്‍ നത്വാനി ഇത് നാലാം തവണയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Content Highlights:
The NDA-backed Independent candidate Parimal Nathwani won the Jharkhand Rajya Sabha election through cross-voting. He successfully defeated Congress candidate Pranav Jha by securing 28 votes in the closely contested polls. Meanwhile ruling alliance candidate Baidyanath Ram of JMM won the second seat.