Home BUSINESS NEWS MALYALAM ഞാന്‍ ജയിലിലല്ല; മദ്യപിച്ചു വാഹനം ഓടിച്ചു പിടിയിലായ പിന്നാലെ വീഡിയോയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട ധന്യ

ഞാന്‍ ജയിലിലല്ല; മദ്യപിച്ചു വാഹനം ഓടിച്ചു പിടിയിലായ പിന്നാലെ വീഡിയോയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട ധന്യ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മദ്യപിച്ച് വാഹനമോടിച്ച ഇന്‍ഫ്‌ലുവന്‍സര്‍ പിടിയിലായി. സോഷ്യല്‍ മീഡിയയിലെ താരമായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യയാണ് പിടിയിലായത്. ഇന്നലെ കാസര്‍കോട് അണങ്കൂരില്‍ വച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്.

ബന്തിയോട് ഭഗവതി നഗറില്‍ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി കടന്നു കളഞ്ഞുവെന്നാണ് എപ്‌ഐആറില്‍ പറയുന്നത്. വാര്‍ത്ത ചര്‍ച്ചയായി മാറിയതോടെ പ്രതികരണവുമായി ധന്യയുമെത്തി. താന്‍ ജയിലില്‍ അല്ലെന്നും എന്താണ് നടന്നതെന്ന് ഉടനെ വിശദമാക്കുമെന്നും ധന്യ പറഞ്ഞു.

‘എല്ലാവരും എന്റെ അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട ജയിലിലായി, സെന്റര്‍ ജയലിലാണ്, തൂക്കിക്കൊന്നു എന്നൊക്കെ പറഞ്ഞിട്ട്. ഞാന്‍ എന്റെ പഞ്ചില്‍ ഇരിക്കുകയാണ്. വിശദ വിവരങ്ങള്‍ പറഞ്ഞു കൊണ്ടൊരു വിഡിയോ ചെയ്യുന്നതായിരിക്കും. ഇപ്പോള്‍ ഞാന്‍ ഡിവൈഎസ്പിയുടെ ഓഫീസിലാണ്. പാവം എന്റെ മമ്മിയെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. ഞാന്‍ ജയിലിലല്ല’ എന്നാണ് ധന്യ പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ടിക് ടോക്കിലൂടെയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ശ്രദ്ധ നേടുന്നത്. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുമാറ്റുകയായിരുന്നു.