Home rss national malayalam പുതിയ വാർത്ത ടി എം സി വിട്ട് എന്‍ ഡിഎയില്‍ ചേര്‍ന്ന 20 വിമത എം പിമാര്‍ക്ക് നോട്ടീസ്...

ടി എം സി വിട്ട് എന്‍ ഡിഎയില്‍ ചേര്‍ന്ന 20 വിമത എം പിമാര്‍ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

6
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് എന്‍ ഡി എയില്‍ ചേരുകയും നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍ സി പി ഐ) ലയിക്കുകയും ചെയ്ത 20 വിമത എം പിമാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്സഭാ നേതാവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. വിമത എം പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി എം സി സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥന പ്രകാരം സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കി. അയോഗ്യത സംബന്ധിച്ച ഹരജികളില്‍ സ്പീക്കര്‍ ഇതിനോടകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് എസ് ജി കോടതിയെ അറിയിച്ചു.എന്നാല്‍ നോട്ടീസ് അയക്കുക എന്നത് മാത്രമല്ല കാര്യമെന്നും, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

ടി.എം.സി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് 20 ലോക്സഭാ എം പിമാര്‍ തൃണമൂല്‍ വിട്ട് ത്രിപുര ആസ്ഥാനമായുള്ള നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും പാര്‍ലമെന്റില്‍ പ്രത്യേക പദവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ എന്‍ ഡി എ യോഗങ്ങളിലും പങ്കെടുത്തിരുന്നു.

എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ശേഷം മറ്റൊരു രാഷ്ട്രീയ കക്ഷിയുമായി ചേരുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകുമെന്നാണ് ടി എം സിയുടെ വാദം. എന്നാല്‍ ഇത് സാധുവായ ലയനമാണെന്നാണ് വിമത വിഭാഗത്തിന്റെ വാദം. ലോക്സഭാ സ്പീക്കര്‍, സെക്രട്ടറി ജനറല്‍ എന്നിവര്‍ക്ക് പുറമെ അയോഗ്യതാ നടപടികള്‍ നേരിടുന്ന 20 എം പിമാരെയും ഹരജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്

Content Highlights: Supreme Court issued notice to 20 rebel TMC MPs following a plea by Abhishek Banerjee. TMC seeks urgent disqualification of MPs who joined NDA under the anti-defection law. The bench emphasized completing disqualification proceedings within a set timeframe.