Home rss national malayalam പുതിയ വാർത്ത ഡല്‍ഹി ഇന്നും പ്രക്ഷുബ്ധമാകും; സമരം വര്‍ധിത വീര്യത്തോടെ തുടരാന്‍ സി ജെ പിയും പ്രതിപക്ഷ സംഘടനകളും

ഡല്‍ഹി ഇന്നും പ്രക്ഷുബ്ധമാകും; സമരം വര്‍ധിത വീര്യത്തോടെ തുടരാന്‍ സി ജെ പിയും പ്രതിപക്ഷ സംഘടനകളും

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം വര്‍ധിത വീര്യത്തോടെ തുടരുമെന്ന പ്രഖ്യാപനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യും പ്രതിപക്ഷ സംഘടനകളും. ഡല്‍ഹിയിലെ സമരം ഇന്നും ശക്തമായി നടക്കും. ഇതോടെ തലസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് പോകുമെന്ന് ഉറപ്പായി. നഗരത്തില്‍ കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപരോധവും മെട്രോ, റെയില്‍, റോഡ് ഗതാഗത നിരോധനവും തുടരും.

പോലീസ് അഴിഞ്ഞാടുന്ന കാഴ്ചക്കാണ് ഇന്നലെ ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ സാക്ഷിയായത്. ‘ജന്തര്‍മന്തര്‍ 2.0’ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വ്യാപക അറസ്റ്റും തടവിലിടലുമുള്‍പ്പെടെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണ് ഡല്‍ഹി പോലീസ് നടത്തിയത്. ഡല്‍ഹിയില്‍ മാത്രം പതിനായിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനുകളിലെ തടവറകള്‍ നിറഞ്ഞപ്പോള്‍ ഡല്‍ഹിയിലെ മൂന്നു സ്റ്റേഡിയങ്ങളാണ് താത്ക്കാലിക തടങ്കല്‍പ്പാളയങ്ങളായി ഉപയോഗിച്ചത്.

സി ജെ പി നേതാക്കാളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വലിയ മുന്നൊരുക്കങ്ങളോടെ വിമാനത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിണറായി വിജയനടക്കം മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും കസ്റ്റഡിയിലായിരുന്നു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് കൂട്ടത്തോടെ അറസ്റ്റ് ആരംഭിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ജയില്‍ വാനില്‍ കയറ്റി രണ്ടു മണിക്കൂറോളം നഗരത്തില്‍ ചുറ്റിച്ചതായും ആരോപണമുണ്ട്.

Content Highlights:
Delhi faces heightened tensions as the CJP and opposition groups continue their protests with renewed energy. Political demonstrations and rallies are expected to create disruptions across the capital. Authorities remain on high alert amidst the ongoing political unrest.