Home rss national malayalam പുതിയ വാർത്ത ‘ഡല്‍ഹി ചലോ’യുമായി കോണ്‍ഗ്രസ്സ്

‘ഡല്‍ഹി ചലോ’യുമായി കോണ്‍ഗ്രസ്സ്

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ്. ഇന്ത്യ സഖ്യത്തെ ഏകോപിപ്പിച്ചുള്ള പ്രക്ഷോഭത്തോടൊപ്പം പ്രാദേശിക തലങ്ങളില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ്സ് രൂപം നല്‍കി. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിമാര്‍, പി സി സി അധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് സമരപരിപാടികള്‍ പ്രഖ്യാപിച്ചത്.

ഈ മാസം പത്ത് മുതല്‍ 20 വരെ രാജ്യത്തെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും ബൈക്ക് റാലി, സൈക്കിള്‍ റാലി, പദയാത്ര സംഘടിപ്പിക്കും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പന്തലുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആവശ്യമായ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. 25 മുതല്‍ നവംബര്‍ 25 വരെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ ക്യാമ്പയിനും നടത്തും.

വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 13.30 കോടി പേരെ കണ്ടെത്തി വോട്ട് പുനഃസ്ഥാപിക്കാന്‍ ബൂത്ത് അടിസ്ഥാനത്തില്‍ ‘വോട്ട് രക്ഷാ വളണ്ടിയര്‍’മാരെ നിയോഗിക്കും. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ ‘ഇന്ത്യ സഖ്യത്തിന്റെ റാലി സംഘടിപ്പിക്കും. നവംബര്‍ 25, 26 തീയതികളില്‍ ആറ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ഡല്‍ഹിക്ക് സമീപമുള്ള ആറ് നഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വളണ്ടിയര്‍മാരെയും വാഹനങ്ങളെയും അണിനിരത്തി ‘ഡല്‍ഹി ചലോ’ യാത്ര നടത്തും. ഭരണഘടനാ ദിനമായ 26ന് യാത്ര ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.

Content Highlights: Congress has launched a major political protest movement titled Delhi Chalo in the national capital. Key leaders including Rahul Gandhi are leading demonstrations to highlight central government failures and political grievances. The march has mobilized nationwide party workers and drawn heavy police security across New Delhi.