Home rss national malayalam പുതിയ വാർത്ത ഡി ജി പിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി; അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രി

ഡി ജി പിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി; അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഡി ജി പിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഡി ജി പി എന്നല്ല, ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തുന്നത് അംഗീകരിക്കാനാവില്ല.

ഇക്കാര്യത്തിലുള്ള വിയോജിപ്പ് ലോക്ഭവനെ അറിയിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഇത്തരം നടപടിയുണ്ടായപ്പോഴും അതൃപ്തി അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് എഫ് ഐയുടെ സമരവുമായി ബന്ധപ്പെട്ട് കാലടി വി സി സിസ തോമസ് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഡി ജി പിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്.

സാമൂഹിക മാധ്യമത്തില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലീഗല്‍ റിക്വയര്‍മെന്റ് എന്നത് മെറ്റയുടെ അല്‍ഗോരിതത്തിന്റെ ഭാഗമാണ്. ലീഗല്‍ റിക്വയര്‍മെന്റ് എന്നാല്‍ സര്‍ക്കാര്‍ നീക്കാന്‍ പറഞ്ഞുവെന്നാണോ അര്‍ഥമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlights:
The Chief Minister expressed strong displeasure over the Governor summoning the DGP to Raj Bhavan. The action bypassed standard protocol regarding government communication with state officials. The decision has sparked a fresh political row between the state government and the Governor.