Source :- SIRAJLIVE NEWS
കൊച്ചി ഹൈക്കോടതി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഹാജരാകാതിരുന്ന വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടും ഹനീഷ് എത്താത സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. തന്ത്രങ്ങള്‍ കോടതിയോട് വേണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് എ ബധറുദ്ധീന്‍ തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി
ബഡ്ജറ്റിന്റെ തിരക്കില്‍ എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. പ്രതികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതിയില്‍ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതി നല്‍കയില്ലെങ്കില്‍ കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. കേസില്‍ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെ കക്ഷിച്ചേര്‍ത്തു.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍. കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (സിഡിസി) മുന്‍ എം ഡി കെ എ രതീഷിനും മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ എ ചന്ദ്രശേഖരനും എതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 10 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2020-ലാണ് കേസില്‍ കുറ്റപത്രം മര്‍പ്പിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖര്‍, എംഡി കെ എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്
Content Highlights: The Kerala High Court has warned former Principal Secretary Mohammed Hanish IAS to appear on Monday regarding the Cashew Development Corporation corruption case. Justice A Badharudeen stated that strict legal action, including arrest, will be taken if he fails to appear. The court is monitoring the prosecution sanction against the accused in the 500 crore scam.




