Home BUSINESS NEWS MALYALAM തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും രണ്ടുതട്ടിൽ ; ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാൻ ആർലേക്കർ

തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും രണ്ടുതട്ടിൽ ; ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാൻ ആർലേക്കർ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പൊതുജനങ്ങൾക്ക് തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കാൻ ഇനി നേരിട്ട് ലോക്ഭവനെ സമീപിക്കാമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗൗരവമുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി സംസാരിച്ച് ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരുമായി ഗവർണർ ജില്ലാതല അവലോകന യോഗം വിളിച്ചതിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ രംഗത്തുവന്നിരിക്കെയാണ്, ജനങ്ങളിലേക്ക് നേരിട്ടിറങ്ങുമെന്ന പ്രഖ്യാപനവുമായി ഗവർണർ പുതിയ പോർമുഖം തുറക്കുന്നത്.

ലോക് ഭവനിലെ ഭാരതമണ്ഡപത്തിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. “ജനങ്ങൾക്ക് എന്തെങ്കിലും ആവലാതികളുണ്ടെങ്കിൽ ലോക് ഭവനെ സമീപിക്കാം. ഗവർണറിൽ നിന്നോ സർക്കാരിൽ നിന്നോ അവരെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൾ അറിയണം. ജനങ്ങളുടെ പ്രശ്‌നങ്ങളകറ്റാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഏകോപിച്ചു പ്രവർത്തിക്കേണ്ടതുണ്ട്,” എന്ന് ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗവർണറുടെ മധുര സന്ദർശനം. മധുരയിലെത്തിയ ഗവർണർ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ, നഗരസഭാ കമ്മിഷണർ എന്നിവരുൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരെ വിളിച്ച് ഭരണകാര്യങ്ങൾ അവലോകനം ചെയ്തിരുന്നു.

ഇതിനുപുറമെ, വൈഗാ നദിയുടെ സംരക്ഷണത്തിന് നടപടിയെടുത്തില്ലെങ്കിൽ ലോക് ഭവൻ നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും ഗവർണർ നൽകി. തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവർണറുടേതെന്ന് ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തി.

സംസ്ഥാന ഭരണം ഡൽഹിയിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്നതിന്റെ തെളിവാണ് ഗവർണറുടെ ഈ അവലോകന യോഗമെന്ന് അവർ ആരോപിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ഗവർണറുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് തമിഴ്‌നാട് മന്ത്രി സി.ടി.ആർ. നിർമൽകുമാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ലോക് ഭവൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.