Home LATEST NEWS malyalam പുതിയ വാർത്ത തമിഴ്നാട്ടിൽ മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; ഏഴ് പേര്‍ മരിച്ചു, 46 പേര്‍ക്ക് പരുക്കേറ്റു

തമിഴ്നാട്ടിൽ മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; ഏഴ് പേര്‍ മരിച്ചു, 46 പേര്‍ക്ക് പരുക്കേറ്റു

5
0

Source :- SIRAJLIVE NEWS

ചെന്നൈ| തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മത്സ്യസംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ഗ്യാസ് ചോര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 46 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേര്‍ അതീവഗുരുതരവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്. സന്റ് പീറ്റേര്‍സ് ആന്റ് പോള്‍ സീഫുഡ് എക്സ്പോര്‍ട്ട് കേന്ദ്രത്തിലാണ് അപകടമുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായ ശ്വാസം മുട്ടലും തലകറക്കവും ഛര്‍ദ്ദിയും ഉണ്ടാവുകയായിരുന്നു. മെഷര്‍ വാള്‍വിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത്.  ദേശീയദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Content Highlights:
An ammonia gas leak at a seafood processing facility in Thiruvallur, Tamil Nadu, has resulted in seven deaths. Around 46 factory workers, mostly migrant laborers, were injured with seven currently on ventilator support. The leak was caused by a faulty measure valve and NDRF teams are on site.