Home LATEST NEWS malyalam പുതിയ വാർത്ത തലശ്ശേരി ഫസൽ വധക്കേസ്: കാണാതായ രക്തംപുരണ്ട തൂവാല കണ്ടെത്തി

തലശ്ശേരി ഫസൽ വധക്കേസ്: കാണാതായ രക്തംപുരണ്ട തൂവാല കണ്ടെത്തി

4
0

Source :- SIRAJLIVE NEWS

കൊച്ചി| തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായിരുന്ന നിർണായക തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കണ്ടെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാലയാണ് വീണ്ടും കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ തൊണ്ടിമുതൽ ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സിജെഎം കോടതിയിൽ നിന്ന് സീൽവെച്ച കവറിൽ പ്രത്യേക സി ബി ഐ കോടതിയിലേക്ക് എത്തിച്ചപ്പോൾ തൂവാല കാണാനില്ലെന്ന് കണ്ടെത്തി. കവറിന് മുകളിൽ “തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി” എന്ന കുറിപ്പും രേഖപ്പെടുത്തിയിരുന്നു.

കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് തൂവാല മാറ്റിയതെന്നായിരുന്നു സി ബി ഐയുടെ ആരോപണം. ഇതിനെ തുടർന്ന് കൊച്ചി സി ബി ഐ കോടതി സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂവാല കോടതിയിൽ നിന്ന് തന്നെ കണ്ടെത്തിയത്.

ധർമ്മടം–അണ്ടല്ലൂർ പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീടിന് സമീപത്ത് നിന്ന് ലഭിച്ച രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായി സി ബി ഐ ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസ് പ്രവർത്തകരിലേക്ക് തിരിച്ചുവിടാൻ ഗൂഢാലോചന നടന്നതിന്റെ തെളിവാണിതെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

2006 ഒക്ടോബർ 22-നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. സിപിഐഎമ്മിൽ നിന്ന് വിട്ട് എൻഡിഎഫിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിൽ തലശ്ശേരി മുൻ എംഎൽഎ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി ഉൾപ്പെടെ എട്ട് പേരാണ് പ്രതികൾ.

Content Highlights:
A crucial blood-stained handkerchief missing from court custody in the Thalassery Fazal murder case has been found at the Ernakulam CJM court. The CBI had alleged a conspiracy to sabotage the probe after finding a note saying mice took it. The piece of evidence was originally recovered from near an RSS worker’s house.