Home rss national malayalam പുതിയ വാർത്ത താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; സിവില്‍ പോലീസുകാരന് സസ്പെൻഷൻ

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; സിവില്‍ പോലീസുകാരന് സസ്പെൻഷൻ

5
0

Source :- SIRAJLIVE NEWS

കോഴിക്കോട്| താമരശേരിയിലെ സ്പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സി പി ഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് മുഹമ്മദ് ഫാസിലിനെ സര്‍വീസില്‍ നിന്ന് നീക്കിയത്.

പണം തന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇവിടെ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാള്‍ മടങ്ങിപ്പോയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights:
Civil Police Officer Muhammed Fazil from Kodanchery station was suspended following an extortion attempt at a spa in Thamarassery. The officer allegedly threatened to close the business and extracted cash from the establishment. The disciplinary action was initiated based on a Special Branch report.