Home rss national malayalam പുതിയ വാർത്ത തായ്‌ലന്‍ഡിലെ സ്കൂളിൽ അധ്യാപകര്‍ക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി; ഏഴ് പേര്‍ കൊല്ലപ്പെട്ടു

തായ്‌ലന്‍ഡിലെ സ്കൂളിൽ അധ്യാപകര്‍ക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി; ഏഴ് പേര്‍ കൊല്ലപ്പെട്ടു

5
0

Source :- SIRAJLIVE NEWS

ബാങ്കോക്ക്| തായ്‌ലന്‍ഡിലെ ബാങ്കോക്കിന് സമീപം സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധ്യാപകരും മുത്തശ്ശിമാരും ഉള്‍പ്പെടുന്നു. സ്‌കൂളിലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥി സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

തുടര്‍ന്ന് സ്‌കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ വിദ്യാര്‍ഥിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ബാങ്കോക്കിന് സമീപം നോന്തബുരി പ്രവിശ്യയിലെ ബാങ് ക്രൂവായി ജില്ലയിലുള്ള ഡെബ്‌സിരിന്‍ നോന്തബുരി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പിനുപയോഗിച്ച 9 എംഎം തോക്ക് വിദ്യാര്‍ഥിയുടെ മുത്തശ്ശന്റേതായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Content Highlights:
Seven people were killed in a shooting at a school near Bangkok, Thailand. The student shooter killed his grandparents before opening fire at Debsirin Nonthaburi School. The gunman is also reported among the dead as police investigate the motive behind the attack.