Home LATEST NEWS malyalam പുതിയ വാർത്ത താളം തെറ്റുന്ന ഭൂമിയുടെ ഹൃദയമിടിപ്പ്

താളം തെറ്റുന്ന ഭൂമിയുടെ ഹൃദയമിടിപ്പ്

3
0

Source :- SIRAJLIVE NEWS

ഴ പെയ്യേണ്ട കാലത്ത് വെയിലിൽ ചുട്ടുപൊള്ളുന്നു, സൂര്യൻ ചുട്ടു പൊള്ളിക്കേണ്ട കാലത്ത് പ്രളയം വരുന്നു. കർക്കടക മാസത്തിലെ തോരാമഴ മാറി കനത്ത വെയിൽ. ഇതൊക്കെ ഇന്ന് സാധാരണയായി മാറിയല്ലേ? ഭൂമിയുടെ മാറുന്ന കാലാവസ്ഥ ഭൂമുഖത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടോ. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഭൂമിയുടെ താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ദീർഘകാല മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. ആഗോളതാപനമാണ് ഈ വ്യതിയാനത്തിന്റെ പ്രധാന കാരണം.

എന്തുകൊണ്ട്

നമ്മുടെ ഭൂമി ഒരു വലിയ ഹരിതഗൃഹമാണ്. കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങളാണ് ഭൂമിയുടെ ചില്ലുകൂര. സൂര്യനിൽ നിന്ന് വരുന്ന ചൂടിനെ ഇവ പിടിച്ചുനിർത്തി ഭൂമിയെ ജീവിക്കാൻ പറ്റിയ ചൂടിൽ നിർത്തും. എന്നാൽ, ഫാക്ടറികളുടെ പുകക്കുഴലിലൂടെ, കാറിന്റെ സൈലൻസറിലൂടെ, കാട് കത്തിച്ചതിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് കൂടിക്കൂടി വന്നു. ഇപ്പോൾ ചൂട് കൂടുതൽ കുടുങ്ങിക്കിടക്കുന്നു. ചൂടും മഴയുമെല്ലാം താളം തെറ്റി. കടൽ ഓരോ വർഷവും കരയെ കൊത്തിത്തിന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ചൂടാകുമ്പോൾ വെള്ളം വികസിക്കും. അതോടെ കടൽനിരപ്പ് ഉയരും. ഓരോ വർഷവും വൈദ്യുതി ഉപയോഗം കൂടുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വനങ്ങൾ നശിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന് മറ്റൊരു പ്രധാന കാരണമാണ്. ഒരു മുതിർന്ന മരം വർഷം 22 കിലോ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുമെന്നാണ് കണക്ക്. ഇങ്ങനെ ഓരോ വർഷവും വെട്ടിമാറ്റുന്ന മരങ്ങൾ കാലാവസ്ഥയിലുണ്ടാക്കുന്ന വ്യതിനാത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

എന്തുചെയ്യും

ലോകത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണേണ്ടത് നാം ഓരോരുത്തരുമാണ്.

  • റൂം വിട്ടിറങ്ങുമ്പോൾ ഫാനും ലൈറ്റും മറക്കാതെ ഓഫാക്കിയാൽ അത്രയും വൈദ്യുതി ലാഭിക്കാം. പല തുള്ളി പെരുവെള്ളം എന്നാണല്ലോ.
  • പരിസ്ഥിതി ദിനത്തിൽ മാത്രം പോരാ മരം സംരക്ഷണം.
  • സ്‌കൂളിൽ സൈക്കിളിൽ പോയാൽ വായു മലിനീകരണം കുറക്കാമെന്നതിന് പുറമെ ആരോഗ്യത്തിനും ഗുണം ചെയ്യും. വൈദ്യുതിയും വെള്ളവും ആവശ്യമില്ലാതെ പാഴാക്കരുത്.
  • പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് തുണിസഞ്ചി ശീലമാക്കുന്നതിലൂടെയും മാറ്റങ്ങളുണ്ടാക്കാം. കാലാവസ്ഥയുടെ താളം തെറ്റാതെ നോക്കിയാൽ, അതിനായി മനുഷ്യൻ ശ്രമിച്ചാൽ മഴ ഇനിയും കൃത്യമായി പെയ്യും, പുഴ ഇനിയും സുന്ദരമായി ഒഴുകും, മാവ് ഇനിയും സമയത്ത് പൂക്കും. ചെറിയ തുള്ളികൾ ചേർന്നാണ് മഹാസമുദ്രമുണ്ടാകുന്നതെന്നറിയാമല്ലോ.
  • നമുക്ക് ജീവിക്കാൻ ഈ ഭൂമി മാത്രമേയുള്ളൂവെന്ന ചിന്ത വേണം. ഭൂമിയെ സംരക്ഷിച്ചാൽ ഭൂമി നമ്മെയും സംരക്ഷിക്കും.

Content Highlights:
Climate change and global warming are causing drastic shifts in weather patterns globally. Increased greenhouse gases from human activities and deforestation are the primary drivers of this crisis. Adopting eco-friendly habits like planting trees and saving energy can help protect our planet.