Home rss national malayalam പുതിയ വാർത്ത തൃശൂര്‍ ദേശീയപാതയിലെ വാഹനാപകടം: ലോറി ഡ്രൈവർക്കെതിരെ കേസെടുക്കും

തൃശൂര്‍ ദേശീയപാതയിലെ വാഹനാപകടം: ലോറി ഡ്രൈവർക്കെതിരെ കേസെടുക്കും

4
0

Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂര്‍ കൈപ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി മുഹമ്മദ് നദീം. അപകടത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി റൂറല്‍ എസ്പി പറഞ്ഞു.

അലക്ഷ്യമായി ലോറി റോഡില്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ലോറി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ സേലം സ്വദേശി വിശ്വ, സന്തോഷ്, മധുര സ്വദേശി പ്രസന്ന, മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ദിണ്ടിഗല്‍ സ്വദേശി ജോഷ്വ, ജീവ എന്നിവരാണ് മരിച്ചത്.കയ്പമംഗലത്ത് അതിവേഗത്തിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. ഏഴ് വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്.

Content Highlights:
Thrissur Rural SP Muhammed Nadeem stated that a case will be registered against the lorry driver involved in the Kaipamangalam crash that killed eight people. Preliminary probe found negligent parking as the cause. The driver fled the scene and seven college students along with their driver died.