Source :- SIRAJLIVE NEWS

തൃശ്ശൂര്‍| മുറ്റിച്ചൂരില്‍ തെരുവുനായ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. മുറ്റിച്ചൂര്‍ സ്വദേശിനിയായ സുഹ്‌റ (75)യാണ് മരിച്ചത്. മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

ബന്ധുവിനൊപ്പം സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്‌റ. സ്‌കൂട്ടറിനടുത്തേക്ക് തെരുവുനായ്ക്കള്‍ ഓടിയെത്തുകയായിരുന്നു. നായ പിന്തുടരുന്നത് കണ്ട് ഭയന്നതോടെ ബന്ധു സ്‌കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറില്‍നിന്ന് സുഹ്‌റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Content Highlights:
An elderly woman died after falling from a moving scooter in Muttichur, Thrissur. The accident occurred when the rider accelerated to escape a pack of chasing stray dogs. The 75-year-old victim suffered severe head injuries and succumbed before reaching the hospital.