Source :- SIRAJLIVE NEWS
സിയോള്‍ | ദക്ഷിണ കൊറിയയിലെ ഡേഗു നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സീലിംഗ് തകര്‍ന്നു വീണ് 38 പേര്‍ക്ക് പരിക്കേറ്റതായും 66 പേരെ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതായും ഡേഗു അഗ്‌നിശമന സേനാ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് വിലയിരുത്തിയതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ യൂന്‍ ജോങ് മി പറഞ്ഞു.
എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെങ്കിലും നാല് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സീലിംഗ് തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനും അപകടവുമായി ബന്ധപ്പെട്ട് അടിയന്തരമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ്ങിന്റെ ഓഫീസ് അറിയിച്ചു.
Content Highlights:
A supermarket ceiling collapse in Daegu, South Korea, injured 38 people and prompted a major emergency response. Rescuers safely evacuated 66 individuals from the four-story building, with officials confirming no life-threatening injuries reported so far. South Korea’s presidential office has ordered immediate action and support for the ongoing rescue and recovery operations.




