Home rss business malayalam ധ്രുവ് വിക്രത്തിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയില്‍; ദേഷ്യം നിയന്ത്രിക്കുന്ന രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ നടന്‍

ധ്രുവ് വിക്രത്തിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയില്‍; ദേഷ്യം നിയന്ത്രിക്കുന്ന രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ നടന്‍

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടന്‍ വിക്രമിന്റെ മകനായ ധ്രുവ് വിക്രം സിനിമയിലെത്തിയത് അച്ഛന്റെ പാത പിന്തുടര്‍ന്നാണ്. ആദ്യ ചിത്രങ്ങള്‍ മുതല്‍ തന്നെ വിക്രമിന്റെ പിന്തുണ ലഭിച്ച ധ്രുവ്, ഇരുവരും ഒന്നിച്ചഭിനയിച്ച മഹാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മാരി സെല്‍വരാജിന്റെ ചിത്രത്തിലൂടെ അഭിനയ മികവും തെളിയിച്ചു.

ഇതിനിടെ, ധ്രുവ് മുമ്പ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ധ്രുവ് അന്ന് തുറന്നുപറഞ്ഞിരുന്നു.

“എനിക്ക് ദേഷ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നു. ചിലപ്പോള്‍ അത് നിയന്ത്രിക്കാന്‍ കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ്. മെഡിറ്റേഷന്‍ ചെയ്യാറില്ല. പകരം കണ്ണുകള്‍ അടച്ച് കുറച്ചുസമയം മിണ്ടാതിരുന്ന് സ്വയം പ്രചോദിപ്പിക്കാറുണ്ട്,” എന്നാണ് ധ്രുവ് പറഞ്ഞത്.

അതേ അഭിമുഖത്തില്‍ ആദ്യ ഡേറ്റില്‍ ആര് ബില്‍ നല്‍കണമെന്ന ചോദ്യത്തിനും ധ്രുവ് മറുപടി നല്‍കിയിരുന്നു. “ഇത് പഴഞ്ചന്‍ ചിന്താഗതിയാണെന്ന് ചിലര്‍ കരുതാം. എന്നാല്‍ ആദ്യ ഡേറ്റില്‍ പുരുഷന്‍ തന്നെയാണ് ബില്‍ അടയ്ക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം,” എന്നാണ് താരം വ്യക്തമാക്കിയത്.

നടി അനുപമ പരമേശ്വരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്ട് വര്‍ഷത്തോളം ‘ടോക്‌സിക് റിലേഷന്‍ഷിപ്പിലും’ ‘നാര്‍സിസിസ്റ്റിക് അബ്യൂസിലും’ കുടുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് ധ്രുവിന്റെ പഴയ അഭിമുഖവും വീണ്ടും ശ്രദ്ധ നേടിയത്. അനുപമ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും, ഇരുവരെയും കുറിച്ചുള്ള പഴയ പ്രണയ അഭ്യൂഹങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

എന്നാല്‍, നിലവില്‍ പ്രചരിക്കുന്ന ഇത്തരം ചര്‍ച്ചകളോടോ അഭ്യൂഹങ്ങളോടോ ധ്രുവ് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.