Home rss national malayalam പുതിയ വാർത്ത നാഗാലാന്‍ഡില്‍ വ്യാജ മദ്യ ദുരന്തം; 19 പേര്‍ മരിച്ചു

നാഗാലാന്‍ഡില്‍ വ്യാജ മദ്യ ദുരന്തം; 19 പേര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

കൊഹിമ|നാഗാലാന്‍ഡില്‍ വ്യാജമദ്യം കഴിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ്ങ് ജില്ലയില്‍ എട്ട് പേരും ടുഎന്‍സാങ് ജില്ലയില്‍ 11 പേരുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഗ്രാമ പ്രദേശങ്ങളിലുള്ള വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത വില്‍പ്പന നടത്തിയ മദ്യം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെയാണ് മരണമുണ്ടായത്. മദ്യം എത്തിയത് വിദേശരാജ്യങ്ങളില്‍ നിന്നാണോ അതോ അന്യസംസ്ഥാനങ്ങളില്‍ നിന്നാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനകളില്‍ 19 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 3,000 മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്തവ ഫൊറന്‍സിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്. മദ്യം നിരോധിച്ച സംസ്ഥാനമാണ് നാഗാലാന്‍ഡ്.

Content Highlights:
At least 19 people died in Nagaland after consuming toxic illicit alcohol over two days in Mokokchung and Tuensang districts. The government formed a Special Investigation Team to probe the supply sources. Police arrested 19 individuals and seized 3,000 liquor bottles for forensic testing.