Home LATEST NEWS malyalam പുതിയ വാർത്ത നിങ്ങളുടെ കാറിന്റെ മൈലേജ് ക്യത്യമായി അറിയണോ? ഈ മാർഗം പരീക്ഷിക്കൂ…

നിങ്ങളുടെ കാറിന്റെ മൈലേജ് ക്യത്യമായി അറിയണോ? ഈ മാർഗം പരീക്ഷിക്കൂ…

4
0

Source :- SIRAJLIVE NEWS

ഇന്ധനവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ വാഹന ഉടമകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ് കാറിന്റെ മൈലേജ്. നിർമാതാക്കൾ അവകാശപ്പെടുന്ന മൈലേജ് പലപ്പോഴും യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ ലഭിക്കാറില്ല എന്നത് പലരുടെയും പരാതിയാണ്. നിങ്ങളുടെ കാറിന് കൃത്യമായി എത്ര മൈലേജ് ലഭിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കാൻ ലളിതമായ ചില വഴികളുണ്ട്. സിറ്റി, ഹൈവേ, മിക്സഡ് സാഹചര്യങ്ങളിൽ കൃത്യമായ മൈലേജ് കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഫുൾ ടാങ്ക് മെത്തേഡ്

ഫുൾ ടാങ്ക് മെത്തേഡ് അഥവാ ടാങ്ക് ഫുൾ രീതിയാണ് മൈലേജ് കൃത്യമായി അറിയാൻ ഏറ്റവും അനുയോജ്യം. കൃത്യമായ ഫലം ലഭിക്കുന്നതിനായി സിറ്റിയിലും ഹൈവേയിലും മിക്സഡ് ഡ്രൈവിംഗിലുമായി മൂന്ന് തവണ ഈ ടെസ്റ്റ് ചെയ്യാവുന്നതാണ്.

മൈലേജ് പരിശോധിക്കേണ്ട ഘട്ടങ്ങൾ:

  • നിങ്ങളുടെ കാറിന്റെ ഇന്ധന ടാങ്ക് പൂർണ്ണമായും (ഫുൾ ടാങ്ക്) നിറയ്ക്കുക. ഇന്ധനം നിറയ്ക്കുമ്പോൾ ഓട്ടോ കട്ട് ഓഫ് വരെയാണ് നിറയ്ക്കേണ്ടത്.
  • കാറിലെ ട്രിപ്പ് മീറ്റർ പൂജ്യത്തിലേക്ക് മാറ്റുക. ഇത് ടെസ്റ്റ് ഡ്രൈവിനിടയിൽ നിങ്ങൾ സഞ്ചരിച്ച ദൂരം കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായിക്കും.
  • സിറ്റിയിലെ മൈലേജ് അറിയുന്നതിനായി നിങ്ങളുടെ സാധാരണ ദിവസങ്ങളിലെപ്പോലെ നഗരത്തിലൂടെ വാഹനം ഓടിക്കുക. കൃത്യമായ കണക്ക് ലഭിക്കാൻ ഏകദേശം 200 കിലോമീറ്റർ ഓടിക്കുന്നതാണ് നല്ലത്.
  • അതിനുശേഷം വീണ്ടും നേരത്തെ അടിച്ച അതേ പമ്പിൽ എത്തി അതേ നോസിൽ ഉപയോഗിച്ച് ഇന്ധന ടാങ്ക് പൂർണ്ണമായി നിറയ്ക്കുക. ഓട്ടോ കട്ട് ഓഫിൽ തന്നെ നിർത്തുക. ഈ സമയം എത്ര ലിറ്റർ ഇന്ധനം കാറിൽ അടിച്ചുവെന്ന് കൃത്യമായി രേഖപ്പെടുത്തണം.
  • ഹൈവേയിലെ മൈലേജ് അറിയാൻ ഇതേ രീതിയിൽ ഹൈവേയിലൂടെ 200 കിലോമീറ്റർ ഓടിച്ച ശേഷം വീണ്ടും ഇന്ധനം നിറച്ച് അളവ് രേഖപ്പെടുത്തുക.
  • നഗരത്തിലെയും ഹൈവേയിലെയും സമ്മിശ്ര സാഹചര്യങ്ങളിലെ (മിക്സഡ്) മൈലേജ് അറിയാൻ 100 കിലോമീറ്റർ നഗരത്തിലും 100 കിലോമീറ്റർ ഹൈവേയിലുമായി ഓടിച്ച ശേഷം റീഫിൽ ചെയ്യുക.

മൈലേജ് കണക്കാക്കുന്നതിനുള്ള സമവാക്യം

സഞ്ചരിച്ച ആകെ ദൂരത്തെ (കിലോ മീറ്റർ) ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് (ലിറ്റർ) കൊണ്ട് ഹരിക്കുക.

ഉദാഹരണത്തിന്, 200 കിലോമീറ്റർ ഓടിയ ശേഷം നിങ്ങൾ വീണ്ടും ടാങ്ക് നിറച്ചപ്പോൾ 12.5 ലിറ്റർ ഇന്ധനമാണ് ആവശ്യമായി വന്നതെങ്കിൽ, കാറിന്റെ മൈലേജ് 200/12.5 = 16 കിലോമീറ്റർ പെർ ലിറ്റർ (കി മീ / ലിറ്റർ) ആണ്.

സാധാരണയായി 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള കാറുകൾ സിറ്റിയിൽ 11 മുതൽ 12 കി മീ വരെയും ഹൈവേകളിൽ ലഘുവായ ത്രോട്ടിൽ ഇൻപുട്ടിൽ 18 കി മീ വരെയുമാണ് മൈലേജ് നൽകാറുള്ളത്. മിക്സഡ് സാഹചര്യങ്ങളിൽ ട്രാഫിക് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൈലേജ് ടെസ്റ്റ് ചെയ്യുമ്പോൾ സാധാരണ രീതിയിൽ തന്നെ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക. മൈലേജ് കൂട്ടിക്കാണിക്കാൻ അമിതമായി പതുക്കെ ഓടിക്കുന്നത് കൃത്യമായ ഫലം നൽകില്ല. കൃത്യമായ അളവ് ലഭിക്കാൻ ടാങ്ക് എപ്പോഴും ഒരേ ലെവലിൽ ഫുൾ ആക്കണം. കൂടാതെ കൃത്യമായി സർവീസ് ചെയ്ത വാഹനങ്ങളിലും നിർമാതാക്കൾ നിർദേശിച്ച ടയർ പ്രഷർ ഉള്ളപ്പോഴുമേ കൃത്യമായ മൈലേജ് ലഭിക്കൂ.

Also Readനിങ്ങളുടെ കാറിലുമുണ്ടോ വാങ്ങാൻ ചെലവേറിയ, ആരും ഉപയോഗിക്കാത്ത ഈ 7 ഫീച്ചറുകൾ? കാർ വാങ്ങുമ്പോൾ പറ്റുന്ന അമളി!
മൈലേജ് കൃത്യമായി മനസ്സിലാക്കുന്നത് വഴി നിങ്ങളുടെ മാസ ബഡ്ജറ്റ് കൃത്യമായി പ്ലാൻ ചെയ്യാൻ സാധിക്കും. കൂടാതെ പെട്ടെന്ന് മൈലേജ് കുറയുന്നത് എഞ്ചിൻ തകരാറുകൾ മുൻകൂട്ടി തിരിച്ചറിയാനും ഡ്രൈവിംഗ് ശീലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

Content highlights:
Calculating your car’s mileage accurately is essential for financial planning and vehicle maintenance. By using the tank-full method and driving under normal conditions for 200 km, you can easily determine the fuel efficiency. Monitoring changes in mileage also helps in identifying potential engine issues and optimizing your driving habits early.