Home rss national malayalam പുതിയ വാർത്ത നിങ്ങളുടെ രക്ത ധമനികൾ അടഞ്ഞിരിക്കുകയാണോ? അവഗണിക്കരുത് ഈ 4 ലക്ഷണങ്ങൾ!

നിങ്ങളുടെ രക്ത ധമനികൾ അടഞ്ഞിരിക്കുകയാണോ? അവഗണിക്കരുത് ഈ 4 ലക്ഷണങ്ങൾ!

4
0

Source :- SIRAJLIVE NEWS

ലോകമെമ്പാടുമുള്ള ആളുകളിൽ മരണനിരക്ക് വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ (Cardiovascular Health). ഹൃദ്രോഗങ്ങൾ പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും തുടക്കത്തിലുള്ള ലക്ഷണങ്ങൾ വളരെ നിസ്സാരമായി തോന്നുന്നതിനാൽ ആളുകൾ ഇവ ക്ഷീണമോ അമിത അദ്ധ്വാനമോ ആണെന്ന് കരുതി അവഗണിക്കുകയാണ് പതിവ്.

നാൽപ്പത് വയസ്സിന് മുകളിലുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം (Hypertension), പ്രമേഹം (Diabetes) എന്നിവയുള്ളവർ, കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർ എന്നിവർ ഇത്തരം ലക്ഷണങ്ങൾ അല്പം പോലും അവഗണിക്കരുതെന്ന് പ്രമുഖ വാസ്കുലാർ സർജനും വെരിക്കോസ് വെയ്ൻ സ്പെഷ്യലിസ്റ്റുമായ ഡോ സുമിത് കപാഡിയ പറയുന്നു. രക്തധമനികളിൽ തടസ്സം രൂപപ്പെടുമ്പോൾ ശരീരം നൽകുന്ന പ്രധാനപ്പെട്ട 4 അപായ സൂചനകൾ താഴെ പറയുന്നവയാണ്.

നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത

രക്തധമനികളിൽ തടസ്സം ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന (Angina). കഠിനമായി നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന ഈ വേദന ഹൃദയത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം എത്താത വരുമ്പോഴാണ് സംഭവിക്കുന്നത്.

നെഞ്ചിൽ ശക്തമായ സമ്മർദ്ദമോ ഭാരമോ അനുഭവപ്പെടുകയും ഈ അസ്വസ്ഥത ഇടതു കൈ, തോൾ, താടിയെല്ല്, പുറംഭാഗം എന്നിവടങ്ങളിലേക്ക് പടരുകയും ചെയ്യാം. വിശ്രമിക്കുമ്പോൾ ഈ വേദന മാറുമെങ്കിലും വിശ്രമ വേളയിലും തടസ്സമില്ലാതെ വേദന തുടരുന്നത് ഹൃദയാഘാതത്തിന്റെ (Heart Attack) ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.

ശ്വാസംമുട്ടലും അകാരണമായ ക്ഷീണവും

ചെറിയ ജോലികൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ സാധാരണ നിലയിൽ വിശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസംമുട്ടലും അകാരണമായ അമിത ക്ഷീണവും രക്തധമനികളിലെ തടസ്സത്തിന്റെ ലക്ഷണമാകാം. ധമനികൾ ചുരുങ്ങുന്നത് മൂലം ഹൃദയത്തിലേക്ക് ആവശ്യത്തിന് ഓക്സിജനും രക്തവും എത്താതിരിക്കുകയും ഇത് ഹൃദയത്തിന് കൂടുതൽ ആയാസം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്നുള്ള തളർച്ചയ്ക്കും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനും കാരണമാകുന്നത്.

വിശ്രമിക്കുമ്പോൾ മാറുന്ന കാൽവേദനയും പേശിവലിവ്

നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കാലുകളിൽ ഉണ്ടാകുന്ന കഠിനമായ വേദനയും പേശിവലിവും വിശ്രമിക്കുമ്പോൾ സ്വയം മാറുന്നുണ്ടെങ്കിൽ അത് പെരിഫെറൽ ആർട്ടറി ഡിസീസ് (Peripheral Artery Disease – PAD) എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാം. കാലുകളിലെ രക്തധമനികളിൽ തടസ്സമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കാലുകളിലെ പേശികളിലേക്ക് രക്തയോട്ടം കുറയുന്നതോടെ പിച്ചള ഭാഗം, തുടകൾ, നിതംബം എന്നിവിടങ്ങളിൽ കടുത്ത വേദനയും പുകച്ചിലും അനുഭവപ്പെടുന്നു. ഇത് അവഗണിച്ചാൽ നടക്കാൻ കഴിയുന്ന ദൂരം പോലും ക്രമേണ കുറഞ്ഞു വരും.

കൈകാലുകളിൽ തരിപ്പും ബലക്ഷയവും

ധമനികളിലെ തടസ്സം മൂലം കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ അത് നാഡികൾക്കും പേശികൾക്കും കേടുപാടുകൾ വരുത്തുന്നു. ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ നാഡികൾ തെറ്റായ സന്ദേശങ്ങൾ അയക്കുകയും ഇത് ശരീരഭാഗങ്ങളിൽ തരിപ്പ്, പേശികളിൽ തളർച്ച, ഭാരക്കൂടുതൽ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ദിനചര്യകളെ ബാധിക്കുകയും പെട്ടെന്ന് വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Content Highlights:
A top surgeon warns about crucial warning signs of blocked arteries that impact Cardiovascular Health. Key symptoms include angina chest pain, sudden breathlessness, leg cramps from peripheral artery disease, and numbness in limbs. Timely medical evaluation of these mild indicators can help prevent fatal cardiac events and heart attacks.