Source :- SIRAJLIVE NEWS
തിരുവനന്തപുരം | പി എസ് സി ചെയര്‍മാനേയും അംഗങ്ങളെയും പിരിച്ച് വിടാന്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് നല്കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ ഇന്ന് പുനരാരംഭിക്കുന്ന നിയമ സഭാ സമ്മേളനം കലുഷിതമാവും.
പുതുക്കിയ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളും അധിക ധനാഭ്യര്‍ഥനകളും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും പ്രധാന അജണ്ട നിശ്ചയിച്ചാണ് ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നത്. എന്നാല്‍ പി എസ് സി ചെയര്‍മാനേയും അംഗങ്ങളെയും പിരിച്ച് വിടാന്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് നല്കിയ ശുപാര്‍ശ സര്‍ക്കാറിന്റെ സമ്മതത്തോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.
ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തന്നെ വിരുദ്ധ അഭിപ്രായം പറഞ്ഞത് പ്രതിപക്ഷം ആയുധമാക്കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്. സര്‍ക്കാരിന്റെ അവകാശത്തിന്മേല് ഗവര്‍ണര്‍ ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെയും മന്ത്രി എ പി അനില്‍കുമാറിന്റെയും നിലപാട്. എസ് എം എ മരുന്ന് വിവാദം അടക്കം രാഷ്ട്രീയ തര്‍ക്കങ്ങളും നിലവിലുണ്ട്. ചോദ്യോത്തര വേളയില്‍ ആരോഗ്യ മന്ത്രി മറുപടി പറയേണ്ട ആരോഗ്യമേഖലയില്‍ നിന്നുള്ള രണ്ട് ചോദ്യങ്ങള്‍ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. എസ് എം എ രോഗികള്‍ക്കുള്ള മരുന്ന് സൗജന്യമാക്കിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം സഭയില്‍ ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
Content Highlights:The Kerala Assembly session resumes today amidst intense opposition protests over former Governor Rajendra Arlekar recommending the dismissal of the PSC chairman and members. The agenda includes discussions on supplementary financial demands alongside debate over Governor intervention in state rights. An announcement regarding free SMA medication may also occur during question hour




