Home rss national malayalam പുതിയ വാർത്ത നീണ്ട ഇടവേളക്കു ശേഷം അമിത് ഷാ ഇന്ന് ലോക്‌സഭയിലെത്തിയേക്കും

നീണ്ട ഇടവേളക്കു ശേഷം അമിത് ഷാ ഇന്ന് ലോക്‌സഭയിലെത്തിയേക്കും

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ദിവസങ്ങളായി പാര്‍ലിമെന്റില്‍ എത്താതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിലെത്തിയേക്കും. ഇന്ന് ലോക്‌സഭയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നാല് ബില്ലുകളില്‍ രണ്ടെണ്ണംഅമിത് ഷാ അവതരിപ്പിച്ചേക്കും.

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് അമിത് ഷാ പാര്‍ലിമെന്റില്‍ എത്താതിരുന്നത്. മന്ത്രിയുടെ അസാന്നിധ്യത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് സഭയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമങ്ങളില്‍ ആഭ്യന്തരമന്ത്രി സഭയില്‍ നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറയാത്തതിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന നിലപാടിലേക്ക് കടന്നിരുന്നു. ഇന്ന് ആഭ്യന്തരമന്ത്രി സഭയില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം എന്ത് വിശദീകരണം നല്‍കും എന്നതും പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.

ഇന്നു പാര്‍ലിമെന്റില്‍ അമിത് ഷാ അവതരിപ്പിക്കുന്ന ബില്ലുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ‘കേരള’ എന്ന പേര് മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്ലാണ്. ഇതിന് പുറമെ ദേശീയ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഭേദഗതി) ബില്ലും അദ്ദേഹം അവതരിപ്പിക്കും. അതേസമയം, വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 2023ലും പിന്നീട് ചില സാങ്കേതിക തിരുത്തലുകളോടെ 2024ലും നിയമസഭ ഈ പ്രമേയം അംഗീകരിച്ച് കേന്ദ്രത്തിന് അയച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടത് നവംബര്‍ ഒന്നിനാണെന്നും അതിനാല്‍ തനത് പേരായ ‘കേരളം’ എന്ന് തന്നെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. 2026 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഭരണഘടനാ ഭേദഗതിക്കായുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

Content Highlights:
Search for three missing fishermen off Thiruvananthapuram and Kollam entered its 11th day. Navy, Coast Guard, and Coastal Police are leading joint operations across expanded zones. Fisheries Minister V E Abdul Gafoor called a high-level review meeting today.