Home rss business malayalam നെടുമ്പാശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവിന് മുൻപും വാഹനാപകടം; മിനി കൂപ്പർ മതിലിലിടിച്ചെന്ന് വിവരം

നെടുമ്പാശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവിന് മുൻപും വാഹനാപകടം; മിനി കൂപ്പർ മതിലിലിടിച്ചെന്ന് വിവരം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുൻപും മിനി കൂപ്പർ കാർ മതിലിലിടിച്ച് അപകടമുണ്ടാക്കിയിരുന്നതായി വിവരം. അന്നും സുഹൃത്തുക്കൾ സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ കാറിന്റെ ചിത്രം സുഹൈൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതായും വിവരമുണ്ട്.

അന്നത്തെ സംഭവം ആലപ്പുഴയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഒത്തുതീർപ്പാക്കിയതാണെന്നാണ് സൂചന. അപകടസ്ഥലത്ത് പൊലീസ് എത്തിയിരുന്നെങ്കിലും കേസെടുത്തില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സുഹൈൽ മുമ്പ് മറ്റ് വാഹനാപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്.

നെടുമ്പാശേരി–അത്താണി റോഡിൽ സ്കൂട്ടറിന് പിന്നിലേക്ക് സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ അമിതവേഗത്തിൽ ഇടിച്ചുകയറിയാണ് നിലവിലെ അപകടമുണ്ടായത്. അപകടത്തിൽ മംഗളൂരു സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവർ മരിച്ചു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

കൊച്ചിയിലെ ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ വിമാനത്താവള പരിസരം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇഹ ഡിസൈൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് സുഹൈൽ.

മുൻ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്.